ഓരോ മഴക്കാലതിനും എന്നോട് ഓരോ കഥകള്‍ പറയുവാനുണ്ടാകും.മാനം കറുക്കുമ്പോള്‍, ആകാശം നിറയുമാര് കരിമേഘങ്ങള്‍ ഉരുണ്ട് കൂടുമ്പോഴും , ഈറന്‍ കാറ്റ് ആഞ്ഞു വീശി ജനാലകള്‍ ശബ്ദത്തോടെ അടയുകയും തുറക്കുകയും ചെയ്യുമ്പോള്‍ , പുതുമണ്ണിന്റെ മനം ഉയര്‍ന്നു പൊങ്ങുമ്പോഴും , ഈയാം പാറ്റകള്‍ പൊടിയുമ്പോഴും എനിക്കെന്നും ആവേശമാണ് ആ കഥകള്‍ ഒരാവര്‍ത്തി കൂടി ഓര്‍മ്മിക്കാന്‍ ....എന്നും കാത്തിരിക്കുന്ന പോലെ ഞാന്‍ കാത്തിരിക്കുകയാണ് ഈ വൈകുന്നേരവും ഒരു പുതിയ കഥയുമായ് വരുന്ന ചാറ്റല്‍ മഴയെ ....
. "വേഗം നടക്കു ...ബെല്‍ അടിക്കുമ്പോ ക്ലാസ്സില്‍ എത്തിയില്ലെങ്കില്‍ ഏലിയാമ്മ മിസ്സ് നല്ല പെട തരും "..റീന പറഞ്ഞു "ഇതൊന്നും വേണ്ട എന്ന് ഞാന്‍ ആദ്യേ പറഞ്ഞാതല്ലേ " ഞാന്‍ പിങ്ക് നിറത്തിലുള്ള ഭംഗിയുള്ള പട്ടു പാവാടയുടെ തുമ്പ് തെല്ലു പൊക്കിപ്പിടിച്ച് പ്രയാസത്തോടെ നടന്നു "നീയൊന്നു വേഗം നടന്നാ മതി ട്ടോ . ഒന്നും ഇങ്ങോട്ട് പറയേണ്ട " മിന്നു എന്നെ ചെറുതായി പിന്നില്‍ നിന്ന് തള്ളി . ഞാന്‍ , മിന്നു, റീന , ഷീജ ഞങ്ങള്‍ പിരിയാത്ത കൂട്ടുകാര്‍ ആയിരുന്നു മൂന്നാം ക്ലാസ്സ് മുതല്‍ 6 വരെ ..എന്റെ ജന്മദിനമാണ് ..വീട്ടില്‍ ബര്ത്ഡേ യ്ക്ക് ക്ലാസ്സില്‍ മിട്ടായി കൊടുക്കണം കളര്‍ ഡ്രസ്സ് ഇട്ടു വരണം എന്നൊന്നും നിലവിളിച്ചിട്ടു കാര്യമില്ലാത്തത് കൊണ്ട് എന്റെ ജന്മദിനം ഓര്‍മ്മിപ്പിക്കല്‍ പോലും പതിവില്ല പക്ഷെ , അവര്‍ അത് കണ്ടുപിടിച്ചു എന്ത് വന്നാലും ആഘോഷിക്കും എന്ന് തീരുമാനവും എടുത്തു . എനിക്കാണെങ്കില്‍ ഓര്‍ത്തിട്ടു തന്നെ ഒരു ചമ്മല് ! അറ്റ്ലീസ്റ്റ് ഒരു പായ്ക്ക് മിട്ടായി വാങ്ങാന്‍ പോലും എന്റെ കയ്യില്‍ കാശില്ല ..സ്കൂള്‍ ഇന്റെ അടുത്ത് തന്നെയാണ് റീനയുടെ വീട് ..എന്നും നല്ല സാമ്പാര്‍ ന്റെയും കൊണ്ടാട്ടം മുളക് വരുക്കുന്നതിന്റെ മണം ആണ് ഉച്ചയ്ക്ക് കയറി ചെല്ലുമ്പോ അവിടെ. അവിടുന്ന് അവളുടെ ചേച്ചിയുടെ ഉള്ളതില്‍ ഏറ്റവും നല്ല ഒരു പട്ടുപാവാടയും കുപ്പായവും ഇടുവിച്ചു മുടി പിന്നിലേക്ക് പിന്നികെട്ടി മുല്ലപ്പൂവും ചൂടിച്ചു കണ്ണെഴുതി പൌഡര്‍ ഒക്കെ ഇടുവിച്ചിട്ടു സ്കൂള്‍ ഇലേക്ക് ബെല്‍ അടിക്കുന്നതിനു മുന്‍പ് എത്തിക്കുക എന്നതാണ് അവരുടെ ലക്ഷ്യം ഞങ്ങള്‍ വേഗം സ്കൂള്‍ ഇന്റെ ഗേറ്റ് തുറന്നു വരാന്തയിലേക്ക് കയറി (തുടരും )