Thursday, May 5, 2011

കൂടപ്പിറപ്പ് ...

 യാത്രകള്‍ ഈയിടെയായി കഴിയുന്നതും ഞാന്‍ ഒഴിവാക്കാന്‍ ശ്രമികുകയാണ് പതിവ് . രണ്ടു ദിവസം മുന്പ് എന്‍റെ ഉമ്മാന്റെ  നിര്‍ബന്ധത്തിനു വഴങ്ങി എനിക്കൊരു മരണം നടന്ന വീട്ടിലേക്കു  പോകേണ്ടി  വന്നു .എന്തോ.. ആ വീടും , അവിടെയുള്ള ആളുകളെയും , ആ മരിച്ച ആളുടെ മുഖവും ഇപ്പോഴും എന്നെ വേട്ടയാടുന്ന പോലെ ...കാലത്ത് തിരക്കിട്ട് പ്രാതല്‍ ഉണ്ടാക്കുമ്പോള്‍ ആണ് ഉമ്മാടെ ഫോണ്‍ "ബിനു ഇന്നലെ ഒരു വാഹന അപകടത്തില്‍  മരിച്ചു ! കോഴിക്കോട് വെച്ച് ആണ് അപകടം ഉണ്ടായത് ..നീ പോരുന്നുണ്ടോ ? വിളിച്ചാല്‍ നീ ഇങ്ങോട്ടും പോരൂല്ല ..മരിച്ച വീട്ടില്‍ ചെന്ന് ആ പെണ്ണിനെ സമാധാനിപ്പിക്കാന്‍ എങ്കിലും നീ പോര് " രാവിലെ ഉണ്ടായിരുന്ന ഉത്സാഹം മുഴുവനും പോയി ..അകന്ന ബന്ധു ആണെങ്കിലും  വീട്ടില്‍ നടക്കുന്ന എല്ലാ പരിപാടികള്‍ക്കും ബിനുവും കുടുംബവും സജീവമായി പങ്കെടുക്കാറുണ്ട് ..പൊതുവേ അങ്ങിനെ ആരോടും മിണ്ടാത്തത് കൊണ്ടും പെണ്ണുങ്ങളുടെ ഇടയില്‍ കാണുന്ന "കുടുംബം തെളിയിക്കല്‍ " എന്ന പരിപാടി വശമില്ലാത്തത് കൊണ്ടും ഈ ബിനു എന്നാ കഥാപാത്രത്തെ ഞാന്‍ ശരിക്കറിയില്ല .ഇനി ഉമ്മാക്കൊരു നീരസം വേണ്ട .പോകാന്‍ തന്നെ തീരുമാനിച്ചു .ഇനി അടുത്ത കടമ്പ മക്കളുടെ സമ്മതം വാങ്ങുക എന്നതാണ് . രണ്ടുപേരെയും വിളിച്ചു കാര്യം പറഞ്ഞു "ഞങ്ങള്‍ക്ക് മമ്മ പോയി എന്ന് കരുതി ഒരു പ്രശ്നവും വരില്ല ..മമ്മ പോയി വരൂ " അവര്‍ പറഞ്ഞു . ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചിരുന്നു എന്നെ അവര്‍  ഈ യാത്രയ്ക്ക് വിടരുതേ എന്ന് ! അങ്ങിനെ ഇക്കാടെ ഉമ്മയെയും കുട്ടികളെയും വീട്ടില്‍ ആക്കി ഞാന്‍ എന്‍റെ ഉമ്മയുടെയും അനിയതികളുടെയും കൂടെ യാത്ര തിരിച്ചു ..അനിയത്തിമാര്‍ രണ്ടു  പേരും ഒരു ഉല്ലാസയാത്രയുടെ ഉത്സാഹത്തിലായിരുന്നു .മരിച്ച വീട്ടില്‍ എത്തിയാല്‍ മാത്രം
മതിയല്ലോ
 കരച്ചിലും പിഴിച്ചിലും !
( തുടരും )

No comments:

Post a Comment